ലൈഫ് മിഷൻ പദ്ധതിയിൽ വൻ അഴിമതി : മന്തിക്ക് നേരെ കരിങ്കൊടി കാട്ടി കോൺഗ്രസ് പ്രതിഷേധം

വടക്കാഞ്ചേരി : ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി കാണിച്ചുവെന്ന് ആരോപിച്ചു മന്ത്രി എ. സി.മൊയ്തീന് നേരെ കരിങ്കൊടി കാട്ടി കോൺഗ്രസ് പ്രതിഷേധം.അമ്പലപ്പാട് യു.പി.സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വച്ചാണ് മന്ത്രിക്ക് നേരെ പ്രതിഷേധവും മാർച്ചും നടന്നത്. പദ്ധതിയുടെ ഭാഗമായി 900 അപേക്ഷകൾ ഉണ്ടായിരുന്നു പരിശോധനയ്ക്ക് ശേഷം 250 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പിന്നീട് ഇത് 60 പേരിലേക്ക് ചുരുങ്ങുകയും ,ഇന്നലെ ആദ്യ ഘഡു വിതരണം ചെയ്യാനിരിക്കെ അത് 20 പേരായി മാറുകയും ചെയ്തു എന്ന് ആരോപിച്ചാണ് പ്രതിഷേധ പ്രകടനം നടന്നത്. യോഗ്യരായവരെ ഉൽപ്പടുത്തി ക്രമക്കേടുകൾ ഒഴിവാക്കി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് പ്രതിഷേഷേധക്കാർ ആവശ്യപ്പെട്ടു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷ നേതാവ് പി.ജെ.രാജു അധ്യക്ഷത വഹിച്ചു. തോമസ് പുത്തൂർ, സുനിൽ ജേക്കബ്, കെ.ചന്ദ്രമോഹൻ,ജോജോ കുര്യൻ, വർഗ്ഗീസ് വാകയിൽ തുടങ്ങിയവർ സംസാരിച്ചു.