നഗരസഭ വനിതാ കൗൺസിലർക്ക് മർദനമേറ്റു
വടക്കാഞ്ചേരി : നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ ലൈലാ നസീറിനെ മർദനമേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭ പരിധിയിൽ ഉൾപ്പെട്ട കുമരനെല്ലൂർ വെള്ളപ്പാറയിൽ കുഴൽ കിണർ കുഴിക്കുന്നിടത്ത് എത്തിയ വനിതാ കൗൺസിലറെ കിണർ നിർമ്മാണം തടയാൻ എത്തിയ യുവാവാണ് മർദിച്ചത്.കൗൺസിലർക്ക് ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് നസീറിനെയും സ്കൂട്ടറിൽ നിന്നും തള്ളിയിട്ടു.ഇവർക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ ബി.ജെ.പി.പ്രവർത്തകർ ആണെന്ന് സി.പി.ഐ.എം.ലോക്കൽ കമ്മിറ്റി ആരോപിച്ചു.