നടുറോഡിൽ നിർത്തിയിട്ടു സ്വകാര്യ ബസുകൾ ഗതാഗതം സ്തംഭിപ്പിക്കുന്നു.

ഓട്ടുപാറ : ഓട്ടുപാറ ബസ് സ്റ്റാൻഡിനു മുന്നിലെ ബസ് ബെയിലേക്ക് കയറ്റി നിർത്താതെ നടുറോഡിൽ നിർത്തിയിട്ടു സ്വകാര്യ ബസുകൾ മിനിറ്റുകളോളം ഗതാഗതം സ്തംഭിപ്പിക്കുന്നത് നിത്യ സംഭവം . ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ഉണ്ടെങ്കിലും ബസുകൾ ബസ് നടുറോഡിൽ തന്നെയാണ് നിർത്തിയിടുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ ബസ് സ്റ്റാൻഡിനു മുന്നിൽ രണ്ടര മിനിറ്റു നേരം ആണ് യാത്രക്കാർ കയാറാനോ ഇറങ്ങാനോ ഇല്ലാതെ ചിത്രത്തിൽ കാണുന്ന ലക്ഷ്മി ബസ് (KL 59 C 5335) നിർത്തിയിട്ടത്. ഇതുമൂലം ഉണ്ടായ ഗതാഗത കുരുക്ക് ഓട്ടുപാറ ആശുപത്രി വരെ നീണ്ടു. രോഗിയുമായി ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലൻസും ഇതിൽ പെടും. ഇതേ സമയം ബസ് സ്റ്റാൻഡിൽ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പ്രവേശിച്ചിരുന്ന ജോഷി മോൻ ബസിലെ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും മുന്നോട്ടു എടുത്തില്ല. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഗതാഗതക്കുരുക്കിന് സ്വകാര്യ ബസുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് മനസിലാക്കാൻ സാധിക്കും .