വിജയൻ കുമ്പളങ്ങാട് അന്തരിച്ചു

വടക്കാഞ്ചേരി : സാഹിത്യകാരൻ വിജയൻ കുമ്പളങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു.പ്രമുഖ ബാലസാഹിത്യകാരനും നോവലിസ്റ്റുമായിരുന്ന ഇദ്ദേഹം വടക്കാഞ്ചേരിയുടെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടക്കും.