കുണ്ടന്നൂര്‍ : കുണ്ടന്നൂരിൽ വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് നിർമ്മാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നു. വെടിക്കെട്ടുകാരനായ കുണ്ടന്നൂർ പന്തലങ്ങാട്ടിൽ ആനന്ദന്റെ വീടാണ് തകർന്നത്. വീടിനകത്തു സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ വെളുപ്പിനെ മൂന്ന് മണിയോട് കൂടി പൊട്ടിത്തെറിക്കുകയായിരുന്നു. വാർപ്പ് പൂർത്തിയാക്കിയ വീട് പൂർണമായും തകർന്നു. സമീപത്തെ രണ്ടു വീടുകൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തിരുത്തിന്മേൽ വിനയൻ, പാണേങ്ങാടൻ ആഗ്നസ് എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. ചുമരുകൾക്ക് പൊട്ടലും വാതിലുകൾക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്. ഭൂചലനമാണെന്ന് കരുതി ആളുകൾ പുറത്തിറങ്ങി ഓടി. മൂന്ന് കിലോമീറ്ററോളം സ്ഫോടനശബ്ദം കേട്ടിരുന്നു.വടക്കാഞ്ചേരി എസ്.ഐ
കെ.സി.രതീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.