പാർളിക്കാട് കവർച്ച പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

പാര്ളിക്കാട് : പാർളിക്കാട് വ്യാസ സ്റ്റോപ്പിനു സമീപം തിങ്കളാഴ്ച പുലർച്ചെ നടന്ന കവർച്ചയിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു.  വടക്കൻപറവൂരിൽ നിന്നു പാലക്കാ ട്ടേക്കു പോവുകയായിരുന്ന വിനോദ് കുമാറിനെയും കുടുംബത്തെയും ബൈക്കിലെത്തിയ സംഘം കൊള്ളയടിക്കുകയായിരുന്നു.കാറിന്റെ വൈപ്പർ  കേടായതിനെ തുടർന്ന് മഴയിൽ കാർ ഒതുക്കി ഇട്ടിരിക്കയായിയുന്നു.സ്വർണവും പണവും മൊബൈൽ ഫോണുംഅപഹരിച്ച ശേഷം പ്രതികൾ പോവുകയും ചെയ്തു.വടക്കാഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘവും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാചിത്രം പുറത്തുവന്നിരിക്കുന്നത്.