പൂമല ഡാം സ്പിൽവേ ഷട്ടറുകൾ തുറന്നു.

അത്താണി : പൂമല ഡാമിലെ ജലവിതാനം ഉയർന്ന സാഹചര്യത്തില്‍ ഡാമിന്റെ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ കാൽ ഇഞ്ച് വീതം തുറന്നു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.