യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
വടക്കാഞ്ചേരി : യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടത്തിക്കോട് കോട്ടപ്പറമ്പ് കല്ലായിൽ ഷാജു ഭാര്യ സുജിത (39) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. കിണറിന് സമീപം ചെരിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് വടക്കാഞ്ചേരി ഫയർഫോഴ്സിലും, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും അറിയിക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു് മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഷാരോണ്‍, സഞ്ജു എന്നിവര്‍ മക്കളാണ്. സംസ്‌കാരം 2 മണിക്ക് പുതുശ്ശേരി പുണ്യതീരത്ത് വച്ച് നടത്തും.