വടക്കാഞ്ചേരിയിൽ വ്യാപകമായി വൈദ്യുതി തടസ്സപ്പെടും
വടക്കാഞ്ചേരി : ഹൈ ടെൻഷൻ ലൈനിന് മുകളിലേക്കുള്ള ചാഞ്ഞ് നിൽകുന്ന വൃക്ഷ ശിഖരങ്ങളും മറ്റും വെട്ടിമാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ ഞായറാഴ്ച (03/07/22) രാവിലെ 9 മുതൽ 5.30വരെ വടക്കാഞ്ചേരി ടൗണിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും. ഓട്ടുപാറ താളം തീയറ്റർ മുതൽ ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരം, വാഴാനി റോഡ്, ഉദയനഗർ , ശാന്തി നഗർ, താജ് പരിസരം, ഡിവൈൻ ആശുപത്രി പരിസരം, ബോയ്സ് സ്കൂൾ പരിസരം, സിവിൽ സ്റ്റേഷൻ/കോടതി പരിസരം, കുമ്പളങ്ങാട് റോഡ്, ചാലിപാടം, ബി എസ് എൻ എൽ , ചാലികുന്ന്, വടക്കാഞ്ചേരി ബസ്റ്റാൻ്റ്, ലാമിയ, വടക്കാഞ്ചേരി ഓൾഡ് ഗേറ്റ് പരിസരം, എന്നിവിടങ്ങളിലാണ് വൈദ്യുതി തടസപ്പെടുക.