പൂമല ഡാമിലേക്കു സഞ്ചാരികളുടെ ഒഴുക്ക്
പൂമല ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ ദൃശ്യഭംഗി ആസ്വദിക്കാനും ബോട്ടിങ്ങിനും ആയി നൂറുകണക്കിനാളുകളാണ് പൂമലയിലെത്തുന്നത്.ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരുന്ന കാഴ്ച തന്നെയാണ് ഡാം നൽകുന്നത്.എന്നാൽ റോഡിന് വീതി കുറവായതിനാൽ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.