പി.കെ.എസ്. പട്ടികജാതി ക്ഷേമനിധിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈഓഫീസിലേക്ക് മാർച്ച്

വടക്കാഞ്ചേരി : പി.കെ.എസ്.പട്ടികജാതി ക്ഷേമനിധിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈഓഫീസിലേക്ക് നടത്തിയ മാർച്ച് എൻ.ആർ.ഇ. ജി.വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് സ.സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു.അർഹരായ മുഴുവൻ പട്ടികജാതി കുടുംബങ്ങളെയും മുൻഗണന ബി.പി.എൽ.ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്ന ആവശ്യമുന്നയിച്ചു കൊണ്ടാണ് മാർച്ച് നടത്തിയത്.