പോലീസിനെ വെല്ലുവിളിച്ച കള്ളനെ പിടികൂടി.

വടക്കാഞ്ചേരി : അഭിഭാഷകൻ ബി.എ. ആളൂരിന്റെ സഹോദരിയുടെ വീട്ടിൽ മോഷണശ്രമം നടത്തുകയും പോലീസിനെ വെല്ലുവിളിച്ച് ചുമരിൽ എഴുതുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.തെക്കുംകര പുളിയത്ത് സുരേഷ് ബാബു ആണ് പിടിയിലായത്.മന്ത്രി എ. സി.മൊയ്തീന്റെ വീട്ടിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. തെക്കുംകര മങ്കര ഭാഗങ്ങളിലായി ആറോളം മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.