വടക്കാഞ്ചേരിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് 5000 രൂപ പിഴ

വടക്കാഞ്ചേരി : പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. മാലിന്യം നിക്ഷേപിക്കുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് നഗര സഭ ഉപഹാരം നൽകും.