സൗജന്യ നേത്രപരിശോധനയും,തിമിര ശസ്ത്രക്രിയ ക്യാംപും സംഘടിപ്പിച്ചു

വടക്കാഞ്ചേരി : വടക്കാഞ്ചേരി:കുമ്പളങ്ങാട് ഗ്രാമീണ വായനശാലയിൽ വെച്ച് ആക്ട്സ് കുമ്പളങ്ങാട് യൂണിറ്റിന്റെയും ആഹല്യ കണ്ണാശുപത്രിയുടെയും സംയുക്ത അഭിമുഖ്യത്തിൽ  സൗജന്യ നേത്രപരിശോധനയും,തിമിര ശസ്ത്രക്രിയ ക്യാംപും  സംഘടിപ്പിച്ചു. ആക്ട് ബ്രാഞ്ച് പ്രസിഡന്റ്  വി.വി ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.മോഹനൻ അവണ പറമ്പ്, എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സേതു മാധവൻ, അഹല്യ ഹോസ്പ്പിറ്റൽ ക്യാമ്പ് കോഡിനേറ്റർ മണികണ്ഡൻ ക്യാമ്പ്  പ്രവർത്തനം വിശദീകരിച്ചു. ആക്ട്സ് യൂണിറ്റ്  സെക്രട്ടറി  ജോർജ് പ്രിൻസ് സ്വഗതവും, ആക്ട്സ് ബ്രാഞ്ച് ട്രഷറൻ എം.എം മഹേഷ് നന്ദിയും പറഞ്ഞു.