വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിയുമായി കൗൺസിലർ ജോയൽ മഞ്ഞില.

വടക്കാഞ്ചേരി :

 


കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അധ്യാപനരംഗത്ത് പ്രഗൽഭരായവരേയും നിലവിൽ പഠനരംഗത്തും അധ്യാപനരംഗത്തും ഉള്ള സുമനസുകളെ ഉൾപ്പെടുത്തികൊണ്ട് സംഘടിപ്പിക്കുന്ന ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എല്ലാ വിഭാഗം വിദ്യാർത്ഥികളുടേയും പ്രശ്നങ്ങൾ പരിഹരിക്കുവാനുള ഒരവസരം ഉണ്ടാകുന്നു. മെഡിക്കൽ എൻട്രൻസ് അടക്കമുള്ള മത്സര പരീക്ഷകളിൽ നമ്മുടെ നാട്ടിലെ മിടുക്കരായ കുട്ടികൾ പോലും വേണ്ടത്ര നിർദ്ദേശങ്ങൾ ലഭിക്കാതെയും പഠന സൗകര്യങ്ങൾ ഇല്ലാതെയും,,, ഉണ്ടെങ്കിൽ തന്നെ വൻ സാമ്പത്തിക ബാധ്യതകൾ ഭയന്ന് അകന്ന് മാറി നിൽക്കുന്ന ഒരവസ്ഥയുണ്ട്. നമ്മുടെ അനുഭവങ്ങളും അറിവും അവർക്കായ് തുറന്നു കൊടുക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഒരു പഠനമുറി ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. നല്ല മിടുക്കരായ കുട്ടികൾ നമ്മുടെ നാട്ടിലുണ്ട് വ്യക്തമായ മാർഗ്ഗ നിർദ്ദേശം നൽകിയാൽ മാത്രം മതി. അനുഭവത്തിന്റേയും അറിവിന്റേയും വാതായനങ്ങൾ നിങ്ങൾക്കുവേണ്ടി, യുവമനസ്സുകൾക്കായി തുറന്നു തരാം. അറിവു നേടുക . പ്രബുദ്ധരാവുക. രാജ്യപുരോഗതിയിൽ പങ്കാളികളാവുക. വിദ്യാഭ്യാസമുള്ള ഒരു യുവതയാണീ നാടിനിന്നാവശ്യം. "വിദ്യാധനം സർവ്വധനാൽ പ്രധാനം"