10 ലക്ഷം വിലയുള്ള 260 കിലോ പുകയില ഉല്‌പന്നങ്ങൾ വടക്കാഞ്ചേരി എക്‌സൈസ് പിടികൂടി
വടക്കാഞ്ചേരി : വടക്കാഞ്ചേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. അശോക് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ആറ്റൂരിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. വടക്കാഞ്ചേരി മേഖലയിൽ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് വന്‍തോതില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തുന്നു എന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കാർ തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്.
ലഹരി ഉല്‍പ്പന്നങ്ങള്‍ മൊത്തമായി വിതരണം ചെയ്യുന്ന അന്തര്‍ ജില്ലാ സംഘാംഗമായ മലപ്പുറം സ്വദേശി മുരിങ്ങൂര്‍ വീട്ടില്‍ നിസാമാണ്(25) പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറില്‍ നിന്നും പത്തു ലക്ഷം രൂപ വില മതിക്കുന്ന260 കിലോയോളം വരുന്ന നിരോധിത പുകയില ലഹരി ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്.