ശക്തമായ മഴ പത്താഴക്കുണ്ട് അണക്കെട്ടിനെ നിറച്ചു
വടക്കാഞ്ചേരി : കനത്ത മഴയിൽ പത്താഴക്കുണ്ട് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു.ചോർച്ച മൂലം വെള്ളം ശേഖരിച്ച് നിർത്താൻ കഴിയാത്ത അണക്കെട്ടിൽ കഴിഞ്ഞ ദിവസം 9.7 മീറ്റർ ആണ് ജലനിരപ്പ് . 14 മീറ്റർ ആണ് അണക്കെട്ടിന്റെ മൊത്തം സംഭരണ ശേഷി.വെള്ളം പരമാവധി എത്തിയ അസുരൻകുണ്ട് അണക്കെട്ടിന്റെ ഷട്ടർ തുറന്നിട്ടിരിക്കുകയാണ്.നാലര മീറ്റർ കൂടി ഉയർന്നാൽ വാഴാനിയിലും ജലനിരപ്പ് പരമാവധിയിൽ എത്തും.നിറഞ്ഞു നിൽക്കുന്ന അണക്കെട്ടുകൾ കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.കാലവർഷം സമ്മാനിച്ച ശക്തമായ മഴ ഒട്ടുമിക്ക എല്ലാ ജലസ്രോതസ്സുകകിലെയും ജലനിരപ്പ് ഉയർത്തി.കാനകളും കിണറുകളും എല്ലാം തന്നെ നിറഞ്ഞൊഴുകുകയാണ്.