കൊടുമ്പുകാവ് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും

കാഞ്ഞിരക്കോട് : കൊടുമ്പുകാവ് ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ആനയൂട്ടും ,സമ്പൂർണ്ണ അദ്ധ്യാത്മ രാമായണ പാരായണവും അന്നദാനവും ആഗസ്റ്റ് 15 ബുധനാഴ്ച നടക്കുന്നു.പന്ത്രണ്ടാം തിയതി ഞായറാഴ്ച ഇല്ലംനിറ നടക്കും. തുടർന്ന് 12,13,14 തീയതികളിൽ വൈകിട്ട് ഔഷധക്കഞ്ഞി വിതരണവും ഉണ്ടാകും.രാമായണ മാസത്തിന്റെ ഭാഗമായി ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നാലമ്പല ദർശനത്തിന് അവസരം ഒരുക്കുന്നു.ആഗസ്റ്റ് 5 ഞായറാഴ്ചയാണ് തീർത്ഥയാത്ര പുറപ്പെടുക. താല്പര്യമുള്ളവർ സമിതിയുമായി ബന്ധപ്പെട്ട് സീറ്റ് ഒന്നിന് 300 രൂപ പ്രകാരം ബുക്ക് ചെയ്യാവുന്നതാണ്.