അനധികൃത വയൽ നികത്തൽ : വിവിധ പാർട്ടികൾ പ്രതിഷേധിച്ചു
കുണ്ടന്നൂര്‍ : വടക്കാഞ്ചേരി -കുന്നംകുളം സംസ്ഥാന പാതയിൽ വയൽ മണ്ണിട്ട് നികത്തുന്നതിന് ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി വിവിധ പാർട്ടികൾ രംഗത്ത്. രാതിയിൽ ആണ് വയൽഅനധികൃതമായി മണ്ണിട്ട് നികത്തുന്നത്.ബി.ജെ.പി.എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണയും കൊടികുത്തി പ്രധിഷേധവും നടന്നു.ബി.ജെ.പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് കുമാർ,യുവമോർച്ച പ്രസിഡന്റ് വി.സി.പ്രവീൺ, സുന്ദരൻ ചിറ്റണ്ട തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് പ്രവർത്തകരും നെൽവയൽ നികത്തിയതിൽ പ്രധിഷേധ പ്രകടനം നടത്തി. സ്ഥലത്തു കൊടികുത്തിയും പ്രതിഷേധിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജൻ കുണ്ടന്നൂർ,സി.കെ.പ്രകാശ്,ഫ്രിജോ വടക്കൂട്ട്,എബ്രഹാം കൂള എന്നിവർ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.