ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി ഒരു കുടുംബം.
വടക്കാഞ്ചേരി : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പുത്തൻ മാതൃകയായി കുമ്പളങ്ങാട് സ്വദേശി വി.ടി. തോമസ്.47 വയസുള്ള തോമസ് ഇതു 66)-ആം തവണയാണ് രക്തദാനം നടത്തുന്നത്. രക്തദാനത്തിന്റെ മാഹാത്മ്യം മനസിലാക്കിയ തോമസ് തന്റെ രണ്ടു മക്കളെയും ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കു കൈപിടിച്ച് കൊണ്ടുവരികയായിരുന്നു.രക്തം ആവശ്യമായി വരുന്നവർക്ക് ഏതവസരത്തിലും സഹായം നൽകാൻ തയ്യാറാണ് ഈ കുടുംബം.ഓട്ടുപാറ ചുമട്ട് തൊഴിലാളിയായ തോമസ് വടക്കാഞ്ചേരി ആക്ടസിന്റെ ഒരു സജീവ പ്രവർത്തകൻ കൂടിയാണ്.