യൂത്ത് കോൺഗ്രസ് ഇന്ന് ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തും

വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിൽ നടക്കുന്ന അനധികൃത നിയമനങ്ങൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഇന്ന് മാർച്ച് നടത്തും.സ്ഥലം എം.എൽ.എ. യെ അറിയിക്കാതെയും പ്രത്യേക ഇന്റർവ്യൂ ബോർഡ് രൂപീകരിക്കാതെയും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ നടത്താൻ ഉദ്ദേശിച്ചിട്ടുള്ള നിയമനങ്ങൾക്ക് എതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി സെക്രട്ടറി വൈശാഖ് നാരായണസ്വാമി അധ്യക്ഷത വഹിച്ചു.നിയമന കൂടിക്കാഴ്ച മാറ്റിവയ്ക്കണം എന്നും എച്ച്. എം.സി. യോഗം ചേരുന്നതിന് ശേഷം ഇറ്റർവ്യൂ നടത്തുകയോ അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുൻഗണന അനുസരിച്ച് നിയമനം നടത്തുകയോ ചെയ്യണം എന്നാവശ്യപ്പെട്ട് എച്ച്. എം.സി.അംഗങ്ങൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.