വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും തീപിടിത്തം

വടക്കാഞ്ചേരി : വടക്കാഞ്ചേരി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച തീപിടിത്തം ഉണ്ടായി. പാർളിക്കാട് സ്വാകാര്യ വ്യക്തിയുടെ രണ്ടു ഏക്കർ വരുന്ന പറമ്പിനും, അത്താണി മെഡിക്കൽ കോളേജിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കും പുല്ലിനും മുളക്കാടുകൾക്കും അടിക്കാടിനും ആണ് തീ പിടിച്ചത്. വടക്കാഞ്ചേരി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി തീയണച്ചു.