![]()
വടക്കാഞ്ചേരി : സംസ്ഥാന പാതയിൽ പാർളിക്കാട് മുതൽ കുറാഞ്ചേരി വരെയുള്ള റോഡിന്റെ അവസ്‌ഥ തോടിനെക്കാൾ കഷ്ടമായിരിക്കുകയാണ്.റോഡ് നിറയെ കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ഏറെ ദുഷ്കരമാക്കുന്നു.മഴക്കാലമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടങ്ങളും ഉണ്ടാക്കുന്നു.ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ നിത്യേനെ കടന്നു പോകുന്ന പാതയുടെ ഈ അവസ്ഥ പരിഹരിക്കാൻ മൂന്ന് കോടി രൂപ ചിലവാക്കി ബി.എം.ബി.സി. ടാറിടൽ പ്രവർത്തി നടന്നു വരുന്നു. മൂന്ന് കിലോമീറ്ററോളം ഈ രീതിയിൽ പ്രവർത്തനങ്ങൾ നടന്നെങ്കിലും മഴ കനത്തതോടെ റോഡ് വീണ്ടും തോടായി.ഇതുമൂലം സ്വകാര്യ വാഹനങ്ങൾ അധികവും കൂടുതൽ ദൂരം താണ്ടി പാർളിക്കാട് ഗേറ്റ് കടന്ന് മിനണാലൂർ അടിപ്പാത വഴിയാണ് പോകുന്നത്.