പുനഃരുജ്ജീവനം കാത്ത് പാർളിക്കാട് റോഡ്

വടക്കാഞ്ചേരി : തൃശൂർ - ഷൊർണ്ണൂർ സംസ്ഥാന പാതയിൽ പാർളിക്കാട് , റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ ഈ അവസ്ഥ ഏറെ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്.നിലവിൽ വടക്കാഞ്ചേരി ഭാഗത്തു ഗതാഗത കുരുക്ക് അധികമാണ് , തകർന്നു കിടക്കുന്ന റോഡുകൾ കുരുക്കിനെ വീണ്ടും അധികരിക്കുന്നു.പൊളിഞ്ഞ റോഡുകൾ നന്നാക്കിയതിലും വേഗത്തിൽ പൊളിയുന്നതാണ് നിലവിലെ അവസ്ഥ.ഈ ഭാഗത്തു ബി.എം.ബി.സി മോഡൽ റോഡ് വർക്ക് തുടങ്ങിയിട്ട് മാസങ്ങളായി , ഇതുവരെ ഒന്നും ആയിട്ടില്ല.ആകെ കുണ്ടും കുഴിയും നിറഞ്ഞു നാശമായിട്ടാണ് നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ സംസ്ഥാന പാതയുടെ ഇപ്പോഴത്തെ അവസ്ഥ.രോഗികളുമായി പോകുന്ന ആംബുലൻസുകൾ തുടങ്ങി ടൺ കണക്കിന് ഭരവുമായി പോകുന്ന ചരക്കു വാഹനങ്ങൾ വരെ കടന്നു പോകുന്ന പ്രധാന റോഡ് ആണിത്.