സഞ്ചാരികൾക്കായി പുതിയ സൗകര്യങ്ങൾ ഒരുക്കി ചെപ്പാറ

വടക്കാഞ്ചേരി : സഞ്ചാരികളെ ആകർഷിക്കാനായി കൂടുതൽ സൗകര്യങ്ങളൊരുക്കി ചെപ്പാറ സുന്ദരി ആകുന്നു.അരക്കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ചെപ്പാറയിൽ നടക്കുന്നത്.എ. സി .മൊയ്തീൻ ടൂറിസം മന്ത്രിയായതോടെയാണ് ചെപ്പാറയ്ക്ക് വിനോദ സഞ്ചാര കേന്ദ്രം എന്ന പരിഗണന ലഭ്യമായത്. 45 ലക്ഷം രൂപ ചെപ്പാറയിലെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്കായി അനുവദിച്ചിരുന്നു.ഓണത്തിന് മുൻപ് പൂർത്തിയാകുമെന്നാണ് നിഗമനം. ഹെക്ടർ കണക്കിന് പരന്നു കിടക്കുന്ന പാറയുടെ മുകളിൽ നിന്നാൽ പ്രകൃതി സൗന്ദര്യം നുകരാം. പാരകൾക്കിടയിൽ ചെറിയ ഒരു ജലസംഭരണിയും ഒരുക്കിയിട്ടുണ്ട്.പാറയിലെ മുനിയറകൾ വേലികെട്ടി സംരക്ഷിച്ചു , വാഹന പാർക്കിങ്, ടോയ്‌ലറ്റ് സൗകര്യം ,എല്ലാ പ്രായക്കാർക്കും കയരുന്നതിനായി സ്റ്റീൽ കൈവരികളും നിർമ്മിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസിന് ആണ് നിർമ്മാണ പ്രവർത്തന ചുമതല.