ബുധനാഴ്ച്ച വടക്കാഞ്ചേരിയിൽ പാർക്കിങ് നിരോധനവും ഗതാഗത നിയന്ത്രണവും

വടക്കാഞ്ചേരി : വടക്കാഞ്ചേരി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അനിൽ അക്കരയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ഛ് നടത്തുന്ന റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.ബുധനാഴ്ച്ച ഉച്ചക്ക് 2:30 ന് കാഞ്ഞിരക്കോട് നിന്നു വാദ്യമേളങ്ങളുടേയും വാഹനങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോ ആരംഭിക്കും. ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തു വച്ചു പ്രിയങ്ക ഗാന്ധി വോട്ടർമാരെ അഭിസംബോധന ചെയ്തു സംസാരിക്കും. തുടർന്നു ഓട്ടുപാറയിൽ നിന്ന് വടക്കാഞ്ചേരി വരെ റോഡ് ഷോ നടത്തും. ബുധനാഴ്ച്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകീട്ട് 4 വരെ കാഞ്ഞിരക്കോട് മുതൽ വടക്കാഞ്ചേരി വരെ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിരിക്കുന്നതായി വടക്കാഞ്ചേരി പോലീസ് അറിയിച്ചു.