വാഴാനി ഡാമിൽ നിന്ന് വടക്കാഞ്ചേരി പുഴയിലേയ്ക്ക് വെള്ളം തുറന്നു വിട്ടു

വടക്കാഞ്ചേരി : ഒൻപതു ദിവസം അണക്കെട്ടിൽ നിന്ന് വെള്ളം പുഴയിലേക്കി ഒഴുക്കും. വടക്കാഞ്ചേരി നഗരസഭയിലും വേലൂർ, എരുമപ്പെട്ടി, കടങ്ങോട്, ചൂണ്ടൽ, തെക്കുംകര ഗ്രാമപഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഈ മേഖലയിലെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായാണ് നടപടി.നേരത്തെ ദിവസങ്ങൾക്കു മുൻപ് കനാലിലൂടെ തുറന്നു വിട്ട വെള്ളം 60 കിലോമീറ്റർ ദൂരമെത്തി. കനാലിന് സമീപത്തെ ജലാശയങ്ങളിൽ ജല വിതാനം ഉയർന്നു. 1.77 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് കനാൽ വഴി വഴിവിട്ടത്. 5.31 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് അണക്കെട്ടിൽ ശേഷിക്കുന്നത്. ഇത് മൊത്തം സംഭരണശേഷിയുടെ നാലിലൊന്ന് ഭാഗം വരും .