കുങ്കുമത്ത് പരമേശ്വരൻ നായർക്ക് കണ്ണീർ പ്രണാമം

വടക്കാഞ്ചേരി : പൂരപ്രേമി  കുങ്കുമത്തു പരമേശ്വരൻ നായർക്ക് നാടിന്റെ കണ്ണീർ പ്രണാമം.ഒരു പുരുഷായുസ്സു മുഴുവൻ പൂരത്തിനായി സമർപ്പിക്കുകയും തുടർച്ചയായി വർഷങ്ങളോളം എങ്കക്കാട് ദേശത്തിന്റെ പ്രസിഡന്റായി മുന്നിൽനിന്ന് പൂരത്തെ നയിക്കുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം.പ്രസിദ്ധമായ ഊത്രാളിക്കാവ് പൂരത്തിന്റെ എങ്കക്കാട് ദേശം രക്ഷാധികാരികൂടിയായിരുന്നു പരമേശ്വരൻ നായർ.