പാലയ്ക്കൽ കാർത്തിക വേലാഘോഷം

വരവൂര്‍ : വരവൂർ - പാലയ്ക്കൽ കാർത്തിക വേല ഇത്തവണ വടക്കുമുറി , തെക്കുമുറി വിഭാഗങ്ങളുടെ സജീവ പങ്കാളിത്തത്തിൽ ആവേശോജ്വലമായി.പഞ്ചവാദ്യത്തിന്റെയും ,മേളത്തിന്റെയും ഗജവീരന്മാരുടെയും നിറവിൽ വേല മനം മയക്കുന്ന കാഴ്ച കാണികൾക്ക് പകർന്നു.വെടിക്കെട്ട് ജില്ലാ ഭരണകൂടം വിലക്കിയിരുന്നതിനാൽ ഇത്തവണ വെടിക്കെട്ട് ഉണ്ടായിരുന്നില്ല.പഞ്ചവാദ്യത്തിന് ശേഷം ഇരുവിഭാഗവും മേളത്തിന്റെ അകമ്പടിയോടെ കൂട്ടിയെഴുന്നള്ളിപ്പിനായി നിരന്നു.20 ആനകളുടെ തലയെടുപ്പിൽ വേലാഘോഷം മനം കവർന്നു.