പി.എസ്.മോഹൻദാസ് അനുസ്മരണം

വടക്കാഞ്ചേരി : ഡി.സി.സി സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന പി.എസ്.മോഹൻദാസ് അനുസ്മരണ യോഗം അനിൽ അക്കരെ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.ആർ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്.ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.ടി.വി.ചന്ദ്രമോഹൻ, കെ.അജിത് കുമാർ, രാജേന്ദ്രൻ അരങ്ങത്ത്,ജിജോ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.