താലൂക്ക് ഓഫീസിൽ തഹസിൽദാർ ഇല്ല: ഓഫീസ് കയറിയിറങ്ങി പൊതുജനം വലയുന്നു

വടക്കാഞ്ചേരി : തലപ്പിളളി താലൂക്ക് ഓഫിസിൽ ഭൂമി സംബന്ധമായ ചുമതലയുളള തഹസിൽദാർ ഇല്ലാതായിട്ട് ഒന്നര മാസംപിന്നിടുന്നു. ഭൂമിസംബന്ധമായ വിവിധ ആവശ്യങ്ങൾക്കായിപരിഹാരം തേടിയുളള മൂവായിരത്തിലധികം അപേക്ഷകളണ് ക്യാബിനകത്ത് മേശപുറത്ത് കെട്ടി കിടക്കുന്നത്.അപേക്ഷകളിൽ തീർപ്പു കല്പിച്ച് പരിശോധിക്കേണ്ടതായിട്ടുളളതുമാണ് .ഭൂമിസംബന്ധമായ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ പൊതുജനം വലയുകയാണ്. അപേക്ഷകളിന്മേലുള്ള വിവരം അന്വേഷിക്കാനെത്തുന്നവരോട് കലക്ടറേറ്റിൽ പോയി പരാതി പറയാനാണ് ഉദ്യോഗസ്ഥർ പറയുന്നത് . കളക്ടറേറ്റിലെ R.R തഹസിൽദാർക്ക് തലപ്പിള്ളി ഭൂരേഖ തഹസിൽദാരുടെ അധിക ചുമതല നല്കിയെങ്കിലും ചുമതലയേറ്റെടുത്ത തഹസിൽദാർ അന്നു തന്നെ സ്വന്തം ഓഫീസിലേക്ക് മടങ്ങി.ഒരു വർഷത്തിനിടെ ഈ തസ്തികയിൽ പത്തിലധികം പേർ ചുമതലയേറ്റെടുത്ത് സ്ഥലം മാറി പോവുകയോ ലീവിൽ പോവുകയോ ചെയ്തിട്ടുണ്ട് .തലൂക്ക് ഓഫീസിലെ ഭരണ സ്തംഭനം മൂലം പൊതുജനം നട്ടം തിരിയുകയാണ്.