കത്തോലിക്ക കോൺഗ്രസ് ജൻമശതാബ്ദി ആഘോഷം : വാഹനപ്രചാരണ ജാഥ

വടക്കാഞ്ചേരി : മതേതരത്വ സന്ദേശവുമായി വടക്കാഞ്ചേരി ഫൊറോനാ തലത്തിൽ വാഹനപ്രചാരണ സംഘടിപ്പിച്ചു.കത്തോലിക്കാ കോൺഗ്രസിന്റെ ജൻമശതാബ്ദി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് 'മതേതരത്വം കാത്തുസൂക്ഷിക്കുക' എന്ന ആശയവുമായി ജാഥ നടന്നത്.കോലഴിയിൽ നിന്ന് ആരംഭിച്ച സന്ദേശ ജാഥ തിരൂർ ,ചോറ്റുപാറ,പൂമല, അത്താണി,തിരുത്തിപ്പറമ്പ്,കുമ്പളങ്ങാട്, കുണ്ടന്നൂർ, സരിതപുരം,കരുമത്ര,മച്ചാട് ഇടവകകളിൽ സന്ദർശനം നടത്തി വടക്കാഞ്ചേരിയിൽ സമാപിച്ചു.അതിരൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ഡോ.ഡെയ്സൻ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു.ഫൊറോനാ വികാരി ഫാദർ ഫ്രാൻസിസ് തരകൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ റെസിൽ കുരിയാക്കോസ്, ഫൊറോനാ ഡയറക്‌ടർ ഫാ.ജോയ്‌സൺ കോരത്ത് ,ജോണി ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.