ഓട്ടുപാറ ബസ് സ്റ്റാൻഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി.

വടക്കാഞ്ചേരി : ഓട്ടുപാറ ബസ് സ്റ്റാൻഡിൽ ദിവസങ്ങളായി നടന്നുവന്നിരുന്ന അറ്റകുറ്റപണികൾ പൂർത്തിയായി. ഇന്ന് മുതൽ ബസ്സുകൾക്ക്  സ്റ്റാൻഡിലേക്ക് പ്രവേശിക്കാമെന്നു അധികൃതർ അറിയിച്ചു. ഓട്ടുപാറയിലെ ഗതാഗത കുരുക്കിന്‌ ഇതു ചെറിയ പരിഹാരമാകും. എന്നാൽ ഓട്ടുപാറ ബൈ പാസ്സ് റോഡിലെ പണികൾ പൂർത്തിയായിട്ടില്ല.