യുവധാര സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിനു തുടക്കമായി.

വടക്കാഞ്ചേരി : യുവധാര കുമ്പളങ്ങാട് സംഘടിപ്പിക്കുന്ന സെവൻസ്  ഫുട്ബോൾ ടൂർണമെന്റ് വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടനമത്സരത്തിൽ വി.എഫ്.എ മുണ്ടത്തിക്കോട്   എതിരില്ലാത്ത ഒരു ഗോളിന്  എഫ്.സി കുമരനെല്ലൂരിനെ തോൽപിച്ചു. മറ്റൊരു മത്സരത്തിൽ മില്ലെനിയം കുമാരനെല്ലൂർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുവധാരയെ തോൽപിച്ചു. വൈകീട്ട് 4 മണി മുതൽ 6 മണി വരെയാണ് മത്സരങ്ങൾ നടത്തുന്നത്. ഈ മാസം 28-)o തീയതിയാണ് ഫൈനൽ .