എസ്.പി.സി.ദിനാചരണം ഉദ്ഘാടനം ചെയ്തു
വടക്കാഞ്ചേരി :
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരിയിൽ നടന്നു.എസ്.പി.സി.രൂപീകൃതമായതിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായിരുന്നു ആഘോഷം. ഫുട്‌ബോൾ താരം ഐ.എം.വിജയൻ ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം ആർ.സോമനാരായണൻ അധ്യക്ഷനായി.ഡിവൈ.എസ്.പി.എസ്.അമ്മിണിക്കുട്ടൻ,വി.മുരളി,ശശികുമാർ കൊടയ്ക്കാടത്ത്,ഭാസി ബാഹുലേയൻ,ജയൻ കുണ്ടുകാട്,കെ.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. എസ്.പി.സി. കേഡറ്റുകളുടെ കലാവിരുന്നും നടന്നു.