![]()
വടക്കാഞ്ചേരി : മച്ചാട് സെന്റ്.ആന്റണിസ് പള്ളിയുടെ കീഴിലുള്ള ഊരോക്കാട് ഉണ്ണിമിശിഹാപ്പള്ളിയിലെ ഊട്ടുതിരുനാൾ കൊടിയേറ്റം മച്ചാട് പള്ളി വികാരി ഫാദർ. റാഫേൽ മുത്തുപീടിക നിർവ്വഹിച്ചു.7,8 തിയതികളിലായാണ് തിരുന്നാൾ. തിരുനാൾ ദിവസം വരെ വൈകീട്ട് ലദീഞ്ഞ്, നൊവേന,പാട്ടുകുർബ്ബാന എന്നിവ ഉണ്ടാകും.ഏഴിന് വൈകിട്ട് നടക്കുന്ന രൂപം എഴുന്നള്ളിച്ചുവയ്ക്കൽ കർമ്മത്തിന് തിരുത്തിപ്പറമ്പ് പള്ളി വികാരി ഫാദർ പ്രിൻസ് പിണ്ടിയാൻ നേതൃത്വം നൽകും. തുടർന്ന് ഫാൻസി വെടിക്കെട്ട് ഉണ്ടാകും. തിരുന്നാൾ ദിനത്തിൽ കാലത്ത് 8 മണിക്കുള്ള ആഘോഷമായ പാട്ടുകുർബ്ബാനയക്ക് ഫാ.സെബി.കവലക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും.തുടർന്നാണ് ഊട്ട് നേർച്ച.