മാഞ്ഞുപോയ സീബ്രാ ലൈനുകൾക്ക് വടക്കാഞ്ചേരി പോലീസ് തെളിച്ചമേകി

വടക്കാഞ്ചേരി : സംസ്ഥാന പാതയിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ, ബോയ്സ് ഹൈ സ്‌കൂൾ,ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് മുൻപിലുള്ള സീബ്രാ ലൈനുകൾക്ക് വടക്കാഞ്ചേരി പോലീസ് നേതൃത്വം നൽകി തിളക്കമേകി.പഴക്കം മൂലം ഈ വരകൾ മാഞ്ഞു പോയിട്ട് നാളുകൾ ഏറെ ആയെങ്കിലും ബന്ധപ്പെട്ടവർ വേണ്ട നടപടി സ്വീകരികാത്ത സാഹചര്യത്തിൽ ആണ് സി.ഐ.പി.സി.സുരേഷ്, എസ്. ഐ.കെ.സി.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ലൈനുകൾ തെളിച്ചു വരച്ചത്.വളരെ അധികം വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗത്തു യാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.ഇതിനു പുറമെ സീബ്ര ലൈൻ കൂടി മാഞ്ഞു പോയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ ആയിരുന്നു.നഗരസഭയോ ,പി.ഡബ്ല്യൂ. ഡി.അധികൃതരോ വേണ്ട പരിഹാരം എടുക്കാത്ത സാഹചര്യത്തിൽ ആണ് വടക്കാഞ്ചേരി പോലീസ് മാതൃകാപരമായ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്.