കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

വടക്കാഞ്ചേരി : പിലാക്കോട് വയോധികയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പെരിങ്കുന്ന് കോളനിയിൽ കാളിക്കാണ് പരിക്കേറ്റത്.കിണറ്റിൽ വീണ പന്നിയെ വനപാലകർ എത്തി രക്ഷപ്പെടുത്തി കാട്ടിൽ കയറ്റിവിട്ടു ,എന്നാൽ പന്നി തിരിച്ചിറങ്ങി വന്നു വയോധികയെ ആക്രമിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.