മച്ചാട് മാമാങ്കം ; പാർളിക്കാട് ദേശത്തിന് സ്വർണ്ണത്തിളക്കം

വടക്കാഞ്ചേരി : മച്ചാട് മാമാങ്കത്തിന്റെ പങ്കാളിത്ത ദേശമായ പാർളിക്കടിന്റെ കുതിരയ്ക്ക് ഇത്തവണ സ്വർണ്ണം പൂശിയ തല.അഞ്ച് ലക്ഷം രൂപ മുടക്കിയാണ് കുതിരയുടെ തലയ്ക്ക് സ്വർണ്ണം പൂശിയത്. ഫെബ്രുവരി ഇരുപതിന് നടക്കുന്ന മാമാങ്കത്തിൽ പാർളിക്കാടിന്റെ കുതിര ആളുകൾക്ക് വേറിട്ട കാഴ്ച പകരും.തൃശ്ശൂർ ജില്ലയിലെ മച്ചാട് മാമാങ്കം പ്രസിദ്ധമാണ്.