തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പണിമുടക്ക് പിന്‍വലിച്ചു

വടക്കാഞ്ചേരി : തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഇടക്കാല ആശ്വാസമായി അടിസ്ഥാനശമ്പളത്തില്‍ 50 ശതമാനം വര്‍ധന നല്‍കാന്‍ തീരുമാനമായതിനെത്തുടര്‍ന്നാണ് സമരം പിന്‍‌വലിച്ചത്. മന്ത്രി എ.സി.മൊയ്തീന്‍, സമരക്കാരുമായും ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വേതന വ്യവസ്ഥയില്‍ കാലാനുസൃതമായ മാറ്റം വരുത്തുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും, 27ന് നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം തീരുമാനമുണ്ടാകുമെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.