“പ്ലാസ്റ്റിക് വിമുക്ത വടക്കാഞ്ചേരി” പദ്ധതിയുമായി ലയൺസ്‌ ക്ലബ് .

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരത്തെ പ്ലാസ്റ്റിക് വിമുക്ത നഗരമാക്കുന്നതിന്‌ ലയൺസ്‌ ക്ലബ് പദ്ധതി തയ്യാറാക്കുന്നു. പ്ലാസ്റ്റിക് കവറുകൾക്കു പകരം ജനങ്ങൾക്കിടയിൽ തുണിസഞ്ചി വിതരണം ചെയ്യാനാണ് ക്ലബ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ക്ലബ് അധികൃതർ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി വടക്കാഞ്ചേരി എങ്കെക്കാട് മേഖലയിലെ എണ്ണൂറ് കുടുംബങ്ങൾക്ക് നാലായിരത്തിലധികം തുണിസഞ്ചികൾ വിതരണം ചെയ്യും. 18 ന് രാവിലെ ഒമ്പത് മണിക്ക് ലയൺസ്‌ ക്ലബ് ഹാളിൽ വെച്ച് മന്ത്രി വി. എസ്.സുനിൽ കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.