കംഫർട്ട് സ്റ്റേഷൻ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം

വടക്കാഞ്ചേരി : ഓട്ടുപാറ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചു ക്ലോസറ്റിലിരുന്നു കോൺഗ്രസ് പ്രതിഷേധിച്ചു.40 ലക്ഷം രൂപയുടെ ആധുനിക കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ,കൗൺസിലർ ടി. വി.സണ്ണി എന്നിവരാണ് പ്രതിഷേധിച്ചത്. കൗൺസിലർമാരായ സിന്ധു സുബ്രഹ്മണ്യൻ, ബുഷറ റഷീദ്‌, സൈറ ബാനു,എം.എച്ച് ഷാനവാസ് തുങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.