കോൺഗ്രസ് പ്രതിഷേധം

വടക്കാഞ്ചേരി : ഓഖി ദുരിതശ്വസഫണ്ടിൽ നിന്ന് പണം ദുരുപയോഗം ചെയ്ത ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രിയ്ക്ക് എതിരെയും , വി ടി. ബലറാം എം.എൽ.എ.യെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ഡി.വൈ.എഫ് ഐ. - സി.പി.എം. ഗുണ്ടകൾക്ക് എതിരെയും യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.യോഗം ഡി.സി സി.സെക്രട്ടറി കെ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്.അഭിലാഷ് അധ്യക്ഷത വഹിച്ചു.ജോമോൻ കൊള്ളന്നൂർ, നാസർ മങ്കര, വി എം.മനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.