![]()
വടക്കാഞ്ചേരി : നിറച്ചാർത്തിന്റെ നാലാംപതിപ്പിന് 40 ഓളം നവചിത്ര പ്രതിഭകളായ വിദ്യാർഥികളുടെ ചിത്രകലാകളരിയോടെ എങ്കക്കാട് കലാഗ്രാമത്തിൽ തുടക്കമായി.തിരക്കഥാകൃത്ത് ജോൺപോൾ ഉദ്ഘാടനം ചെയ്തു. നിറച്ചാർത്തിന്റെ ഭാഗമായുള്ള ഗാലറി ഉദ്ഘാടനം ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ നിർവഹിച്ചു. കലാ ചിത്രകാരൻ വിജയകുമാർ മേനോൻ മുഖ്യപ്രഭാഷണം നടത്തി.പി.എൻ.മേനോൻ ഫിലിം ഫെസ്റ്റിവലിൽ ' അർച്ചന ടീച്ചർ' ആയിരുന്നു ആദ്യ ചിത്രം. ശനിയാഴ്ച'ചെമ്പരത്തി ആണ് പ്രദർശന ചിത്രം. ദേശത്തിന്റെ ചരിത്ര ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. കൗൺസിലർ പി.വി.മധു, നിറച്ചാർത്ത് അധ്യക്ഷൻ രാജേഷ് മുത്തലംകോട് തുങ്ങിയവർ പ്രസംഗിച്ചു.