ടാര്‍ ചെയ്ത റോഡ്‌ മണിക്കൂറുകള്‍ക്കകം വെട്ടിപൊളിച്ചു.

വടക്കാഞ്ചേരി : ടാര്‍ ചെയ്ത വടക്കാഞ്ചേരി - കുമ്പളങ്ങാട്  റോഡ്‌ മണിക്കൂറുകള്‍ക്കകം വെട്ടിപൊളിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ഇരട്ടകുളങ്ങരയിലാണ് വാട്ടര്‍ അതോറിട്ടി റോഡ്‌ വെട്ടിപൊളിച്ചത്. ഗാര്‍ഹിക കണക്ഷന് അപേക്ഷിച്ച് കണക്ഷന്‍ പാസായ വ്യക്തിയുടെ വീട്ടിലേക്ക് പൈപ്പ് കണക്ഷന്‍ നല്‍കാന്‍ രണ്ടു ആഴ്ച്ച മുന്നേയാണ് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയത്. ടാറിംഗ് നടക്കാന്‍ പോവുകയാണെന്ന് വീട്ടുടമ അറിയിച്ചെങ്കിലും വാട്ടര്‍ അതോറിട്ടി ഗൌരവത്തോടെ എടുത്തില്ല എന്നാണ് ആരോപണം. വാട്ടര്‍ അതോറിട്ടി പ്ലംബര്‍മാര്‍ എത്തുന്നതിനു മുന്നേ ഇവിടെ ടാറിംഗ് പൂര്‍ത്തിയായിരുന്നു.