കുമരനെല്ലൂരിൽ വീട് കത്തിനശിച്ചു

കുമരനെല്ലൂര്‍ : കുമരനെല്ലൂർ മേലോക്കിൽ അമ്പലം കുന്ന് നഴ്സറിക്ക് സമീപം വീട് പൂർണ്ണമായും കത്തിനശിച്ചു. ആളപായമില്ല.വീടിനുള്ളിലുണ്ടായിരുന്ന ഫ്രിഡ്ജ്, ടി.വി., മറ്റ്‌ ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, റേഷൻ കാർഡ്, ആധാർ കാർഡ് ഉൾപ്പെടെ എല്ലാം കത്തിനശിച്ചു. കുമരനെല്ലൂർ അയ്യത്ത് ദശരഥന്റെ വീടാണ് കത്തിയത്.വെള്ളിയാഴ്ച രാവിലെ  10 മണിയോടെ ആയിരുന്നു അപകടം.