![]()
വടക്കാഞ്ചേരി : സി.പി.എം.വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ സമാപന ദിനത്തിൽ പൊതുസമ്മേളനം, സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു എം.പി.ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എ. പാത്മനാഭൻ മേരി തോമസ്, ഏരിയ സെക്രട്ടറി പി.എൻ.സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹ്യ നീതി ഉറപ്പുവരുത്താനാണ് എൽ.ഡി.എഫ്.സർക്കാർ ക്ഷേമപദ്ധതികൾ വിപുലപ്പെടുത്തിയെതെന്ന് മന്ത്രി എ. സി.മൊയ്തീൻ പറഞ്ഞു. സമാപന ദിനത്തിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.