വീടിന്റെ പിൻവാതിൽ തുറന്ന് മോഷണം

വടക്കാഞ്ചേരി : ചെറുതുരുത്തി ചുങ്കം ചീരൻ ജെയ്സന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ നോക്കിയപ്പോൾ ഊരി വച്ച മാല അടക്കം 10 പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായ് കണ്ടു. വീടിന്റെ പിൻവാതിൽ തുറന്ന് കിടക്കുന്ന നിലയിലും ചിമ്മിനിയിൽ ഒരു കേബിൾ തൂക്കിയ നിലയിലും കണ്ടെത്തി.എസ്ഐ.പത്മരാന്റെ നേതൃത്വത്തിൽ പോലീസ് സംഘം പരിശോധന നടത്തി.ചെറുതുരുത്തിയിൽ മറ്റൊരു വീട്ടിലും വീട് കുത്തിതുറക്കാൻ ശ്രമം നടന്നിട്ടുണ്ട്. മഴക്കാലത്ത് ഈ മേഖലയിൽ ഇതു പതിവാണെന്നും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.