Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

നൈമിഷാരണ്യത്തിൽ ഭാഗവതസത്രത്തിന് സമാപനമായി

പാർളിക്കാട് നൈമിഷാരണ്യത്തിൽ പത്തു ദിവസമായി നടന്നു വന്നിരുന്ന ഭഗവതസത്രത്തിന് സമാപനമായി.ആയിരങ്ങൾ പങ്കെടുത്ത വിഷ്ണു സഹസ്രനാമ സമൂഹ മഹായജ്ഞത്തോടെയാണ് സത്രം അവസാനിച്ചത്.സ്വാമി ഭൂമാനന്ദ തീർത്ഥ ,സ്വാമി നിർവിശേഷാനന്ദ, മാതാ ഗുരു പ്രിയ ,മാതാ ശിവപ്രിയ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ധ്വജാവരോഹണവും നടന്നു.പത്തു ദിവസമായി നടന്നു വന്ന സത്രത്തിൽ വിദേശീയരടക്കം പതിനായിരങ്ങൾ പങ്കെടുത്തു.