വടക്കാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യവുമായി സി.എം.പി.
വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗണിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് ഉടൻ പരിഹാരം കാണാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണം എന്ന് സി.എം.പി.സമ്മേളനം ആവശ്യപ്പെട്ടു.ദിനംപ്രതി വടക്കാഞ്ചേരിയിലെ ഗതാഗത കുരുക്ക് ഏറിവരികയാണ്.ഇത് കാൽനട യത്രക്കാരെയും വാഹനങ്ങളെ വരുന്നവരെയും ഏറെ കഷ്ടതത്തിൽ ആക്കുന്നുണ്ട്. സമ്മേളനം സി.എം.പി.ജനറൽ സെക്രട്ടറി എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. രഘുനാഥ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കെ.എ. രാമചന്ദ്രനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.